കോഴഞ്ചേരി: ആറന്മുള പഞ്ചായത്തിലെ തെരുവ് വിളക്ക് തെളിയിക്കല്‍ പദ്ധതി അവതാളത്തിലായെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കൊട്ടിഘോഷിച്ചു തുടങ്ങിയ പദ്ധതിയില്‍ ഇപ്പോള്‍ കാരാറുകരന്‍ പോലുമില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ 3 മാസമായി കരാറുകാരന് എത്താത്തതിനാല്‍ പഞ്ചായത്തിലെ തെരുവ് വിളക്കുകള്‍ തെളിയിക്കുവാനുള്ള യാതൊരു നടപടികളും കൈകൊള്ളുവാന്‍ സാധിക്കാതെ ഇരുട്ടില്‍ തപ്പുകയാണ് ഭരണ സമിതി. അടിസ്ഥാന സൗകര്യ വികസത്തിന് ഊന്നല്‍ നല്‍കാതെയും ജനങ്ങളോട് പ്രതിബദ്ധത കാണിക്കാത്തെയും സമസ്ത മേഖലയിലും പരാജയമായി മാറിയിരിക്കുകയാണ് രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ച എല്ഡിഎഫ്ഭരണ സമിതി. ശബരിമല തീര്‍ത്ഥാടന സമയത്തുപോലും തെരുവ് വിളക്കുകള്‍ തെളിയിക്കാനുള്ള നടപടി എടുക്കാന്‍ സാധിക്കാത്തത് ഭരണ സമിതിയുടെ കഴിവുകേടാണ് തുറന്ന്കാട്ടുന്നത്. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും താല്പര്യമില്ലാത്ത സമീപനമാണ് ഭരണസമിതിയുടേത്. അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഭരണസമിതി തെരുവിളക്കുകള്‍ തെളിയിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.സുരേഷ് കുമാര്‍, ജില്ലാ കമ്മിറ്റിയംഗം റ്റി.സി.രവികുമാര്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രാജശേഖരന് നായര്‍, വൈസ് പ്രസിഡന്റുമാരായ ജയകുമാര്‍, ഗോപിനാഥപിള്ള, വാര്‍ഡ് മെമ്പര്‍മാരായ വസന്ത് കുമാര്‍, കൃഷ്ണന്‍കുട്ടി,സുജ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: