തിരുവല്ല:ആദ്ധ്യാത്മിക ഉണര്‍വ്വ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് താത്വികാചാര്യന്‍ ഡോ.രമേശ് ഇളമണ്‍ നമ്പൂതിരി. ഇതിന് ആത്മീയ മായ ജീവിതചര്യ ആവശ്യമാണ്.പെരിങ്ങര ലക്ഷമീനാരായണ ക്ഷേത്രത്തില്‍ നടന്ന ഗുരുവായൂര്‍ ഏകാദശി ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് യഥാര്‍ത്ഥ ആത്മീയത എന്ന് മനസിലാക്കാന്‍ ഭാഗവതം അടക്കമുള്ള വേദസാരം നമുക്ക് പകര്‍ന്ന് നല്കിയ ഋഷിപരമ്പരയുടെ നാടാണ് ഭാരതം.ഇവിടെ ജനിച്ച പുണ്യാത്മാക്കള്‍ എന്ന നിലയില്‍ ഭഗവത്ഗീതയെങ്കിലും സമൂഹം പഠിക്കേണ്ടതുണ്ട്.മനുഷ്യജീവിതത്തെ ശാസ്ത്രീയമായി അപഗ്രഥിച്ച് ഒരു വ്യക്തിയുടെ കഴിവും, കഴിവുകേടുകളും കാണിച്ചുതന്ന് ഓരോ വ്യക്തിക്കും അവനവനില്‍ അന്തര്‍ലീനമായ കഴിവുകളെ വികസിപ്പിക്കാനുള്ള മാര്‍ഗ്ഗം കാണിച്ച് തരുന്ന ഉത്തമ പ്രചോദന അമൃതധാരയാണ് ഭഗവത്ഗീത. വിശ്വാസമല്ല മനുഷ്യനു വേണ്ടത് കാര്യങ്ങളെ അപഗ്രഥിച്ചും, വിശകലനം ചെയ്തും, ശാസ്ത്രീയമായി മനസ്സിലാക്കാനുള്ള അറിവും, കഴിവും നേടിയെടുത്താല്‍ മാത്രമെ നേടേണ്ടത് നേടുവാനും, ദൗര്‍ബല്യങ്ങളെ അതിവര്‍ത്തിക്കുവാനും സാധിക്കുകയുള്ളൂ.ഭാരതത്തില്‍ മുഗളരും, പാശ്ചാത്യരും ഭരിച്ച സമയത്തുപോലും നമ്മുടെ പൈതൃകം കൈവിടാതെ സൂക്ഷിച്ചുവെച്ച നമ്മുടെ പൂര്വീകന്മാര് നമുക്ക് തന്നിട്ടുള്ള പൈതൃകത്തെ കാത്ത് സൂക്ഷിച്ചതുകൊണ്ടാണ് ഇന്നും അത് കെടാവിളക്കായി നില്‍ക്കുന്നത്. മനുഷ്യമനസ്സ് ഏറെ സങ്കീര്‍ണ്ണമായ ഒരു ശക്തി വിശേഷമാണ്. അത് എങ്ങിനെ രൂപപ്പെട്ടുവെന്നോ, മരണശേഷം എങ്ങോട്ട് പോകുന്നുവെന്നോ, ശരീരത്തില്‍ ആര് അതിനെ നിലനിര്‍ത്തുന്നുവെന്നോ എന്നെല്ലാം ഇതുവരെ ആരും നമ്മുക്ക് മനസ്സിലാക്കിതന്നിട്ടില്ല.അവിടെയാണ് ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരവുമായി ഭഗവദ്ഗീത കടന്നുവരുന്നത്. അതുകൊണ്ടുതന്നെ ഇതിനെ ഒരു ഉത്തമ ജീവിതശാസ്ത്രമായി നാം മനസ്സിലാക്കണമെന്നും ഡോ.രമേശ് ഇളമണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: