പത്തനംതിട്ട: മണിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ട്. കക്കാട്, പമ്പാ നദീതീരവാസികളും പൊതുജനങ്ങളും ശബരിമല തീര്‍ഥാടകരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തെന്മല ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. കല്ലടയാറിന്റെ തീരത്തു താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: