കൂത്തുപറമ്പ്: പാര്‍ട്ടി അണികളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ചെറുവാഞ്ചേരിയില്‍ രക്തസാക്ഷി അനുസ്മരണ പരിപാടിയിലെ അധ്യക്ഷനെ സിപിഎം നേതൃത്വം അവസാന നിമിഷം മാറ്റി. ചെറുവാഞ്ചേരിയിലെ രക്തസാക്ഷി ചന്ദ്രന്‍ അനുസ്മരണ പരിപാടിയിലെ അധ്യക്ഷനെയാണ് പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെട്ട് മാറ്റിയത്. ചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.അശോകനെയായിരുന്നു അനുസ്മരണ പരിപാടിയുടെ അധ്യക്ഷനായി നിശ്ചയിച്ചിരുന്നത്. സമപ്രായക്കരായ അശോകനുമായുള്ള വ്യക്തിവിരോധമായിരുന്നു ചന്ദ്രന്റെ കൊലയില്‍ കലാശിച്ചത്. കേസിലെ മുഖ്യപ്രതിയായിരുന്നു എ.അശോകന്‍.
സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് ബിജെപിയില്‍ നിന്ന് പുറത്താക്കിയ ശേഷം അശോകനെ സിപിഎമ്മിലെടുത്തതുമുതല്‍ പ്രദേശത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. കൊലയാളിയെത്തന്നെ രക്തസാക്ഷി ദിനാചരണപരിപാടിയുടെ അധ്യക്ഷനാക്കിയതില്‍ ചന്ദ്രന്റെ കുടുംബവും പാര്‍ട്ടി പ്രവര്‍ത്തകരും അസംതൃപ്തരായിരുന്നു. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തള്ളിക്കളഞ്ഞ് കൊണ്ടാണ് അശോകനെ അധ്യക്ഷനാക്കാന്‍ നേതൃത്വം തീരുമാനമെടുത്തത്. പാര്‍ട്ടി തീരുമാനത്തിനതിരെ നവയുഗ കൂട്ടായ്‌മയുടെ പേരില്‍ ചെറുവാഞ്ചേരിയില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിരുന്നു. അശോകന്‍ അധ്യക്ഷനായാല്‍ പരിപാടി ബഹിഷ്‌കരിക്കുമെന്ന് ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഭീഷണി മുഴക്കിയതോടെ തീരുമാനത്തില്‍ നിന്ന് നേതൃത്വം പിന്‍വലിയുകയായിരുന്നു. ഒടുവില്‍ പുഷ്പാര്‍ച്ചനയില്‍ നിന്നും അധ്യക്ഷസ്ഥാനത്തു നിന്നും അശോകനെ മാറ്റി നിര്‍ത്തിയാണ് രക്തസാക്ഷി ദിനാചരണം നടത്തിയത്.ബോധവല്‍ക്കരണ പരിപാടി
















