മലപ്പുറം: മലയാളസര്‍വകലാശാലയിലെ കാറ്റാടിക്കൂട്ടം പാലിയേറ്റീവ്കെയര്‍ ഫോറം, എന്‍.എസ്.എസ് യൂണിറ്റ്, തിരൂര്‍ ജില്ലാ ആശുപത്രി എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണ പരിപാടികള്‍ ‘വരം-17’ രണ്ട്, മൂന്ന് തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അവഗണിക്കപ്പെടുന്ന ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുകയാണ് പരിപാടിയുടെ ലക്ഷ്യം. ഭിന്നശേഷിക്കാരായ ആയിരത്തിലധികം പേര് പങ്കെടുക്കും. സെമിനാറുകള്‍, ചര്‍ച്ചകള്‍, ഓപ്പണ്‍ ഫോറം, സുഹൃത് സംഗമം, വിവിധ വിനോദ പരിപാടികള്‍ എന്നിവ നടക്കും.
രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. സി മമ്മൂട്ടി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ അമിത് വീണ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന് പുരസ്കാര വിതരണം നടത്തും. രാവിലെ 10ന് സാംസ്കാരിക സമ്മേളനം കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. പുസ്തക മേളയുടെ ഉദ്ഘാടനം തിരൂര്‍ നഗരസഭ ചെയര്മാന് അഡ്വ. എസ്. ഗിരീഷ് നിര്‍വ്വഹിക്കും.
മൂന്നിന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കെ.ഇ.എന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന് അദ്ധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ആശുപത്രി ആര്‍എംഒ ഡോ. ഉണ്ണികൃഷ്ണന്, ഡോ. സി. സൈതലവി, മഞ്ജുഷ വര്‍മ്മ, മുജീബ് താനാളൂര്‍, ടി. ശ്രുതി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: