ആലപ്പുഴ: സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ മഖാം മസ്ജിദിലെ ഖബര്‍ സ്ഥാനങ്ങള്‍ പൊളിക്കുന്നതില്‍ വ്യാപക പ്രതിഷേധം. സമീപവാസികളായ വിശ്വാസികളുടെ പൂര്‍വ്വീകരെ സംസ്‌കരിച്ചിട്ടുള്ളത് ഇവിടെയാണ് അടുത്തകാലത്ത് മരിച്ചവരുടെ സംസ്‌കാരവും മസ്ജിദിനോടു ചേര്‍ന്നുള്ളശ്മശാനത്തിലാണ് നടന്നിട്ടുള്ളത്. എന്നാല്‍ ചിലര്‍ മസ്ജിദ് പരിപാലന സംഘം രൂപീകരിച്ച് ഖബര്‍ സ്ഥാനങ്ങള്‍ പൊളിച്ചു നീക്കുകയാണ്. ജെസിബി ഉപയോഗിച്ച് ഖബറിടങ്ങള്‍ നികത്തുകയൂം ചെയ്തു. നിലവില്‍ കബര്‍ സ്ഥാനംനികത്തുന്നതിനെതിരെ ഹൈക്കോടതിയില്‍ കേസുണ്ട്. ഈ സാഹചര്യത്തിലാണ് നിയമവിരുദ്ധമായി നികത്തുന്നതെന്ന് മുഖാം വഖഫ് സംരക്ഷണ സമിതി ഭാരവാഹികളായ ഹമീദ് യാഫി, എ.എം. അഷ്‌കര്‍, ഒ. ഷാജി എന്നിവര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.
















