പത്തനംതിട്ട: കോന്നി ഹൈന്ദവ സേവാസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പതിമൂന്നാമത് കോന്നി ഹിന്ദു സമ്മേളനം ജനുവരി 26,27,28,29 തീയതികളില്‍ കോന്നി മഠത്തില്‍ക്കാവ് ദുര്‍ഗ്ഗാ ആഡിറ്റോറിയത്തില്‍ നടക്കും. 26 ന് ഗുരുവായൂര്‍ ദേവസ്വം കമ്മീഷ്ണര്‍ പി. വേണുഗോപാല്‍ ഐഎഎസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കുളത്തൂര്‍ അദൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തും. രണ്ടാം ദിവസം കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫ്ക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ. എന്‍ ഗോപാലകൃഷ്ണന് എന്നിവര്‍ പ്രഭാഷണം നടത്തും. മൂന്നാം ദിവസം നടക്കുന്ന കുടുംബസമ്മേളനം കൊടുങ്ങല്ലൂര്‍ വിവേകാനന്ദ കേന്ദ്ര വേദിക് വിഷന്‍ ഡയറക്ടര്‍ ഡോ. എം. ലക്ഷ്മി കുമാരി ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ. പി ശശികല പ്രഭാഷണം നടത്തും.29 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ബ്രാഹ്മണ ഫെഡറേഷന് ദേശീയ വൈസ്പ്രസിഡന്റ് അക്കീരമണ്‍ കളിദാസ ഭട്ടതരിപ്പാട് അദ്ധ്യക്ഷത വഹിക്കും. ഭാഗവതാചാര്യന്‍ സ്വാമി ഉദിത് ചൈതന്യ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: