ഓമല്ലൂര്‍: ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ ഭഗവാന്റെ പിറന്നാളിനോടനുബന്ധിച്ച് നടത്തിവരുന്ന ഉത്രസദ്യ ഡിസംബര്‍ 11 ന് നടക്കും. ഉത്രസദ്യക്ക് മുന്നോടിയായി ഡിസംബര്‍ നാല് മുതല്‍ യജ്ഞാചാര്യന്താഴൂര് ജയന്റെ കാര്‍മ്മികത്വത്തില്‍ അയ്യപ്പഭാഗവത ത്രയാഹയജ്ഞം നടക്കും. യജ്ഞത്തോടനു ബന്ധിച്ച് അയ്യപ്പ ഭാഗവത പാരായണം, പ്രഭാഷണം, അന്നദാനം, വിദ്യാഗോപാലാര്‍ച്ചന, ഗോദാനം എന്നിവ നടക്കും. ഡിസംബര്‍ 3ന് വൈകിട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. പദ്മകുമാറിന് സ്വീകരണം നല്‍കും. തുടര്‍ന്ന് നടക്കുന്ന യജ്ഞ ഉദ്ഘാടന സഭ പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതിയംഗം ശശികുമാര്‍ വര്‍മ്മ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം മുന്‍ മേല്‍ശാന്തി ബാലസുബ്രഹ്മണ്യന് പോറ്റിയെ ചടങ്ങില്‍ ആദരിക്കും. 11ന് നടക്കുന്ന ഉത്രസദ്യ ക്ഷേത്രം മേല്‍ശാന്തി മുകില്ശങ്കര് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് മുഖ്യാതിഥിയായിരിക്കും. വൈകിട്ട് കോന്നി ശബരി ബാലികാസദനം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നാമസങ്കീര്‍ത്തനം, തിരുവാഭരണ വാഹകരായ ഗുരുസ്വാമിമാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഴിപൂജ എന്നിവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: