കാക്കനാട്: ജില്ലാ സാക്ഷരതാ മിഷന്റെ ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന് തിരിതെളിഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാ മിഷന് തയാറാക്കിയ ജലസ്രോതസ്സുകളുടെ പഠനവിവര റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. നവസാക്ഷരര്, നാല്, ഏഴ് തുല്യത പഠിതാക്കള്‍, പത്താം തരം-ഹയര്‍ സെക്കന്ററി തുല്യതാപഠിതാക്കള്‍, പ്രേരക്മാര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ലളിതഗാനം, നാടന്‍ പാട്ട്, സംഘനൃത്തം, തിരുവാതിര, മിമിക്രി, മോണോ ആക്ട്, പ്രസംഗം, കഥ പറയല്‍, വായന, കഥാരചന, ഉപന്യാസ രചന, കവിത രചന തുടങ്ങി 27 ഇനങ്ങളിലാണ് മത്സരങ്ങള്‍. കലോത്സവം ഇന്ന് സമാപിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുള്‍ മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ പി.എസ്.ഷൈല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ.അബ്ദുള്‍ റഷീദ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സരള മോഹന്‍, ജോളി ബേബി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. മുംതാസ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി, സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യു, ജില്ലാ സാക്ഷരതാ സമിതി അംഗം പി.ഐ. നാദിര്‍ഷ, അസി.കോ-ഓര്‍ഡിനേറ്റര്‍മാരായ ജസ്റ്റിന് ജോസഫ്, ടി.വി.ശ്രീജന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: