അടിമാലി: കെപിഎംഎസ് ടി.വി. ബാബു വിഭാഗം നടത്തിയ തുറവൂര്‍ സുരേഷ് ക്യാപ്റ്റനായിട്ടുള്ള അധിനിവേശ യാത്രയ്‌ക്ക് മുന്നോടിയായി അടിമാലി ടൗണില്‍ സ്ഥാപിച്ചിരുന്ന കൊടി തോരണങ്ങള്‍ നശിപ്പിച്ച കേസില്‍ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാജന്‍ ഉള്‍പ്പടെ അഞ്ച് പുന്നല ശ്രീകുമാര്‍ വിഭാഗം പ്രവര്‍ത്തകര്‍ പിടിയില്‍.
രാഹുല്‍, കെ.വി. ശിവദാസ്, സുജി, ജിജിമോന്‍ എന്നിവരും പിടിയിലായവരില്‍ പെടും. 11ന് രാവിലെയാണ് തോരണങ്ങള്‍ കാണാതായത്. വിഭാഗീയതയും ചേരിതിരിവുമായിരുന്നു സംഭവത്തിന് പിന്നില്‍. സമ്മേളനത്തിന് തൊട്ടുമുന്‍പ് നടന്ന സംഭവം നാടകീയ രംഗങ്ങള്‍ക്കും വഴി തെളിച്ചു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
















