സമോസ പ്രിയ ഭക്ഷണമായി കണക്കാക്കുന്നവര്‍ക്ക് ഒരു നല്ല വാര്‍ത്ത. ബര്ഗറനേക്കാള് എന്തുകൊണ്ടും ആരോഗ്യപ്രദമായ ഭക്ഷണമാണ് സമോസയെന്നാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എണ്‍വയണ്‍മെന്റിന്റെ(സിഎസ്ഇ) പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ ഡയറ്റീഷന്‍സ് വ്യക്തമാക്കിയിരിക്കുന്നത് സമോസയില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങളില്‍ അധികവും എണ്ണമയം കലര്‍ന്നതാണ് എന്നാണ്. അതുകൊണ്ട് തന്നെ അത് ശരീരത്തിന് ദോഷകരമാണെന്നും ഡയറ്റീഷന്‍സ് പറഞ്ഞിരുന്നു. പ്രത്യേകിച്ച് റോഡരികിലും മറ്റുമായി വില്‍ക്കുന്ന സമോസകള്‍ ഉപയോഗിച്ച എണ്ണയില്‍ തന്നെ പാചകം ചെയ്യുന്നതാണെന്നത് ദോഷം ചെയ്യുമെന്നും ഡയറ്റീഷന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഡയറ്റീഷന്സിന്റെ വിലയിരുത്തലില്‍ പ്രിയ ഭക്ഷണം ഉപേക്ഷിച്ചവര്‍ക്ക് ആശ്വാസമാണ് സിഎസ്ഇയുടെ റിപ്പോര്‍ട്ട്. സമോസയില്‍ കലോറി കുറവാണെന്നും അഡിറ്റീവ്സും പ്രിസര്‍വേറ്റീവ്സും ഫ്ളേവറന്റ്സും ഇതില്ലില്ലെന്നും സിഎസ്ഇ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ശുദ്ധമായ ഗോതമ്പ് പൊടി, ജീരകം, പുഴുങ്ങിയ കിഴങ്ങ്, പയര്‍, ഉപ്പ്, മുളക്, മസാല, വെജിറ്റബിള്‍ ഓയില്‍ എന്നിവയാണ് സമോസയുടെ ചേരുവയെന്നും സിഎസ്ഇ റിപ്പോര്‍ട്ട് ചെയ്യുന്നു. യൊതൊരു വിധത്തിലുള്ള രാസ പദാര്‍ത്ഥങ്ങളും സമോസയില്‍ അടങ്ങിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ ബര്‍ഗറിനെക്കാള്‍ സമോസ എന്തുകൊണ്ടും ആരോഗ്യപ്രദമാണെന്നും സിഎസ്ഇ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: