ന്യൂദല്‍ഹി: സനല്‍കുമാര്‍ ശശിധരന്റെ എസ്ദുര്ഗ സിനിമയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി. സിനിമയുടെ പേരിനെതിരെ പരാതി കിട്ടിയതിനാലാണ് നടപടി. ഗോവയിലെ ചലച്ചിത്രോത്സവ ജൂറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സനലിന് നല്കിയ നോട്ടീസില്‍ സെന്‍സര്‍ ബോര്‍ഡ് പറയുന്നു.
സെന്‍സര്‍ഷിപ്പ് റദ്ദാക്കിയത് ഐഎഫ്എഫ്കെയുടെ പ്രദര്‍ശനത്തെ ബാധിക്കും. ചിത്രം ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ സെന്‍സര്‍ പതിപ്പാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. സിനിമ വീണ്ടും സെന്‍സര്‍ ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.
സെക്സി ദുര്‍ഗ എന്ന പേരും സിനിമയിലെ അസഭ്യവാക്കുകളും നീക്കം ചെയ്താല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നായിരുന്നു സെന്‍സര്‍ബോര്‍ഡിന്റെ ആദ്യ നിലപാട്. തുടര്‍ന്ന് സെക്സി ദുര്‍ഗ എന്നത് എസ് ദുര്‍ഗ ആക്കി മാറ്റുകയായിരുന്നു. എന്നാല്‍, എസിന് ശേഷം നാല് ഹാഷ്ടാഗാണ് അണിയറപ്രവര്‍ത്തകര്‍ ഉപയോഗിച്ചത്. ഇത് സിനിമട്ടോഗ്രഫി നിയമത്തിന് എതിരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: