കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഡിസംബര്‍ 1 മുതല്‍ 10 വരെ എറണാകുളത്തപ്പന് ഗ്രൗണ്ടില്‍. 300ലധികം പ്രസാധകരും 200ല്‍പരം എഴുത്തുകാരും മേളയില്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക ടൂറിസം വകുപ്പുകളുടെ പവലിയനുകള്‍, മാധ്യമ സ്റ്റാളുകള്‍ എന്നിവയും മേളയ്ക്ക് മാറ്റുകൂട്ടും. ഡിസംബര്‍ 6 മുതല്‍ സാഹിത്യോത്സവത്തില്‍ ഒരേസമയം 4 വേദികളിലായി പരിപാടികള്‍ നടക്കും. എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ രണ്ടുവേദികളും ബിറ്റിഎച്ച്, സെന്റ് തെരേസാസ് എന്നിവിടങ്ങളിലായി മറ്റു രണ്ടുവേദികളും തയ്യാറാക്കും. ഡിസംബര്‍ ഒന്നിന് 4.30ന് കേന്ദ്രമന്ത്രി ആനന്ദ്കുമാര്‍ ഹെഗ്ഡെ പ്രധാനവേദിയില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. രഘിവീര് ചൗധരി മുഖ്യാതിഥിയായിരിക്കും. ടി.ഡി. രാമകൃഷ്ണന്, പ്രൊഫ. കെ.വി. തോമസ്സ് എം.പി, എംഎല്‍എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, എം. മുകേഷ്, എ.എം. ആരിഫ്, സെന്റ് തെരേസാസ് പ്രിന്‍സിപ്പാള്‍ ഡോ. സജിമോള്‍ അഗസ്റ്റിന് എന്നിവര്‍ പങ്കെടുക്കും.തുടര്‍ന്നുളള ദിവസങ്ങളില്‍ വിവിധ ഭാഷാസാഹിത്യകാരന്മാരും രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടികളില്‍ പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരായ സത്യപാല്‍സിങ്, മുക്താര്‍ അബ്ബാസ് നഖ്വി, എംപിമാര്‍, മന്ത്രിമാര്‍, ഒ. രാജഗോപാല്‍ എംഎല്‍എ, ജ്ഞാനപീഠ ജേതാക്കളായ രഘുവീര്‍ ചൗധരി, ഡോ. സത്യവ്രത ശാസ്ത്രി, പി. ലളിതാ കുമാരി, കലാരംഗത്തെ പ്രമുഖരായ ഭാരതി ശിവജി, ഡോ. ജയശ്രീ രാജഗോപാലന്‍, കലാമണ്ഡലം ഗോപി ആശാന്, അടൂര്‍ ഗോപാലകൃഷ്ണന്, എം.കെ. സാനു, ജെ. നന്ദകുമാര്‍, സ്മിതാ രാജന്, ശ്യാമള സുരേന്ദ്രന്, എസ്. രമേശന് നായര്‍, കെ.എല്‍. മോഹനവര്‍മ്മ, ഒ.വി. ഉഷ, ഡോ.സച്ചിദാനന്ദ ജോഷി, ഡോ. ബല്‍ദേവ് ഭായ് ശര്‍മ്മ, ഡോ. രജനീഷ് ശുക്ല, ഡോ. കൊച്ചു കോശി, ആനന്ദ് ശ്രീകണ്ഠന്, പ്രഭാവര്‍മ്മ, പ്രൊഫ.എം. ലീലാവതി ടീച്ചര്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്, ഡോ.കെ.ജി. പൗലോസ്, അഡ്വ.പി.എസ്. ശ്രീധരന് പിളള, പി.സി. ജോര്‍ജ്ജ്, വി.ഡി. സതീശന്, സുനില്‍ പി ഇളയിടം, ഫാ. പോള്‍ തേലക്കാട്ടില്‍ തുടങ്ങിയ പ്രമുഖരും വിവിധ പരിപാടികളില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: