കൊച്ചി: മാനസികവളര്‍ച്ചയില്ലാത്ത കുട്ടിയുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനെ കൊച്ചി നഗരസഭയില്‍ നിന്നും കോട്ടയം നഗരസഭാ ഓഫീസിലേക്ക് സ്ഥലംമാറ്റിയ നടപടി പുന:പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.കുട്ടിയുടെ രോഗം കണക്കിലെടുക്കാതെയുള്ള അമ്മയുടെ സ്ഥലംമാറ്റം അടിയന്തരമായി പുന:പരിശോധിച്ചശേഷം നഗരകാര്യ സെക്രട്ടറിയും തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയും നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു.കൊച്ചി നഗരസഭയില്‍ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സായി ജോലി നോക്കിയിരുന്ന ഞാറയ്ക്കല്‍ പെരുമ്പിള്ളി പുളിക്കല്‍ വീട്ടില്‍ വിനോദിന്റെ ഭാര്യ പി.പി. സജിതയെയാണ് സ്ഥലം മാറ്റിയത്. മകനെ ചികിത്സിക്കാന്‍ മാസം 17,000 രൂപയോളം ചെലവുണ്ട്. മകനെ നോക്കാന്‍ വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം മടങ്ങിപ്പോയി. ഇപ്പോള്‍ സ്ഥലംമാറ്റം കാരണം മകന്റെ ചികിത്സ മുടങ്ങിയിരിക്കുകയാണ്. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതു കാരണമാണ് സജിത മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: