തിരുവല്ല: മൂന്നര വയസുള്ള കുട്ടിയെ നടുറോഡില്‍ അടിച്ച് കൊലപ്പെടുത്തിയ പിതൃ സഹോദരന് 12 വര്‍ഷത്തിന് ശേഷം ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും.കുറ്റൂര്‍ തെങ്ങേലില്‍ ഇലഞ്ഞിമൂട്ടില്‍ റോയി എന്ന് വിളിക്കുന്ന ഇ.പി പോള്‍ (60) നെയാണ് അഡീഷണല്‍ ആന്റ് ഡിസ്ട്രിക്ക് സെഷന് കോടതി ശിക്ഷവിധിച്ചത്.
പിഴയടച്ചില്ലങ്കില്‍ 6 മാസത്തെ കഠിന തടവ് കൂടി അനുഭവിക്കണമെന്നും ജഡ്ജി മോഹന്‍ കൃഷ്ണന് ഉത്തരവിട്ടു.2005 ആഗസ്റ്റ് എട്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം.പ്രതി സഹോദരന് ബിജുവിന്റെ മൂന്നര വയസുള്ള മകന് അനുക്കുട്ടനെ വൈകിട്ട് 6.30 ന് വീടിന് സമീപമുള്ള റോഡില്‍ അടിച്ച് കൊന്നന്നാണ് കേസ്്.ഗുരുതരമായ പരിക്കുകളോടെ പുഷ്പഗിരി മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ച കുട്ടി പിറ്റേദിവസം തന്നെ മരണപ്പെട്ടു.കുടുംബവഴക്കിനെ തുടര്‍ന്നാണ് സംഭവമെന്ന് കോടതിവിധിന്യായത്തില്‍ പറയുന്നു.പ്രതിക്ക് മനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പ്രതിഭാഗം വാദിച്ചു. .ശാസ്ത്രീയ തെളിവുകളുടെ പിന്തുണയാണ് കേസില്‍ വഴിത്തിരിവായത്.തിരുവല്ല പോലീസ് സിഐ മാരായിരുന്ന സുനില്‍ ജേക്കബ്,പി.രഘുവരന്,എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല.പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എബ്രഹാം പി.ജെ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: