ഇലന്തൂര്‍: ശ്രീദേവി പടേനി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്നു മാസം നീണ്ടു നില്ക്കുന്ന പടേനികളരിക്ക് ഇന്നലെ തുടക്കം കുറിച്ചു. ശ്രീ ഭഗവതികുന്ന് ദേവീക്ഷേത്ര ആഡിറ്റോറിയത്തില്‍ നടക്കുന്ന പടേനികളരിയില് 150ല്‍ പരം കലാകാരന്മാര് പങ്കെടുക്കുന്നു. ആറു വയസ്സ് മുതല്‍ അറുപത് വയസ്സ് വരെയുള്ള പടേനി സംഘാങ്ങള്‍ ഒന്നിച്ച് പഠിക്കുന്ന കളരിയില്‍ ശിവകോലം, പിശാച്, മറുത, യക്ഷി കോലങ്ങള്‍, മാടന്, പക്ഷി, കാലന്, ഭൈരവി തുടങ്ങിയ കോലങ്ങളുടെ ചുവടുകളുടേയും പാട്ടിന്റെയും പ്രത്യേകം ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. 2018 ഫെബ്രുവരി 22 ന് ചൂട്ട് വെപ്പോടെ ആരംഭിക്കുന്ന പടേനി ചടങ്ങുകള്‍ മാര്‍ച്ച് നാലിന് നടക്കുന്ന വല്യപടേനിയോടെ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: