പീരുമേട്: നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു. മരത്തില്‍ ഇടിച്ച് നിന്നതിനാല്‍ അപകടം ഒഴിവായി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വളഞ്ഞങ്ങാനത്തിന് സമീപമാണ് അപകടം. കോഴിക്കോട് സ്വദേശി ഡോ. റിതുല്‍(35) ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇയാള്‍ക്ക് പരിക്കില്ല. പീരുമേട്ടില്‍ നിന്ന് അഗ്നിശമന സേനാ സംഘം എത്തിയാണ് റിതുലിനെ രക്ഷിച്ചത്. മുണ്ടക്കയം ഭാഗത്തേയ്‌ക്ക് പോകുകയായിരുന്നു കാര്‍.
















