അങ്കമാലി: ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടി ശ്രദ്ധേയമായി. സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ലൈംഗികാതിക്രമങ്ങള്‍ ചെറുക്കുന്നതിനും ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിയ്ക്കുന്നതിനും ഉദ്യേശിച്ചാണ് ബോധവല്‍ക്കരണം.
കേരള സാമൂഹിക വകുപ്പിന്റെയും ഡിസ്റ്റ്് എക്സ്റ്റന്‍ഷന്‍ സര്‍വീസിന്റേയും നേതൃത്യത്തില്‍ ആണ് വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബും തെരുവുനാടകവും അവതരിപ്പിച്ചത്. അങ്കമാലി മുന്‍സിപ്പല്‍ ഓഫീസിനു സമീപം നടത്തിയ പരിപാടിയില്‍ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് റീജിയണല്‍ കൗണ്‍സിലര്‍ സന്ധ്യ വി.കെ, എറണാകുളം വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലിസ്സി തോമസ്്, കോളേജ് പ്രിന്‍സിപ്പള്‍ ഡോ. സി.ജെ ഉണ്ണി, സോഷ്യല്‍ വര്ക്ക്് വിഭാഗം മേധാവി ജിജോ ജോയ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: