ദൈവത്തിന്റെ പേരുപറഞ്ഞ് ഭീകരര്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് ദേവാലയങ്ങളും രക്ഷപെടുന്നില്ല. കഴിഞ്ഞ ദിവസം ഈജിപ്തിലെ മസ്ജിദില്‍ നടന്ന ഭീകരാക്രമണത്തില്‍ മുന്നൂറോളം പേരാണ് മരിച്ചത്. നൂറിലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐഎസ് ആണെന്നാണ് കരുതുന്നത്.
ഈ സൂഫി ദേവാലയത്തില്‍ ചാവേര്‍ ആക്രമണമാണ് നടന്നത്. ക്രിസ്ത്യാനികളുടെ പുണ്യനഗരമായ സീനായ്ക്കടുത്തായിരുന്നു സ്ഫോടനം. എവിടെയെല്ലാം ഭീകരാക്രമണം നടന്നിട്ടുണ്ടോ അവിടെയെല്ലാം ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.അന്യമത വിദ്വേമാണ് ഭീകരരുടെ അജണ്ടയെങ്കിലും തകര്‍ക്കപ്പെട്ടതില്‍ നിരവധി അറബ്, മുസ്ലിം ദേവാലങ്ങളും പെടും.
മതത്തിന്റെ പേരിലും ദൈവത്തിന്റെ പേരിലും മനുഷ്യനെ കൊല്ലുക. അതുവഴി സ്വര്‍ഗത്തിലെ ഹൂറിയെ സ്വന്തമാക്കുക. ഇത്തരം ദൈവത്തിനും മനുഷ്യനും ഒരു പക്ഷേ ചെകുത്താനുംകൂടി നിരക്കാത്തതാണ് ഭീകരരുടെ ചെയ്തികള്‍.
ഏറ്റവും മോശമാകാന്‍ പോലും അവര്‍ക്കറിയില്ല. കാരണം അതിലും മോശമാണ്. ആദ്യം ഭീകരസംഘടനയുടെ പേരുകള്‍ ഒന്നോ രണ്ടോ ആയിരുന്നെങ്കില്‍ ഇന്നത് എത്രയാണെന്ന് ആര്‍ക്കും അറിയില്ല. ഓരോ രാജ്യത്തുമുണ്ട് ഡസന്‍കണക്കിനു ഇത്തരം സംഘടനകള്‍. അതില്‍ തന്നെ കൂടുതല്‍ ക്രൂരമാകാന്വേണ്ടി മത്സരിക്കുകയാണ് ഓരോന്നും. അല്‍-ഖ്വയ്ദയായിരുന്നു ക്രൂരതയില്‍ മുന്നില്‍ നിന്നിരുന്നത്. പക്ഷേ എല്ലാറ്റിനേയും അതിക്രമിച്ച് ഇപ്പോള്‍ ഐഎസാണ് നമ്പര്‍ വണ്‍. ഹിറ്റ്ലറേയും തോല്‍പ്പിക്കുന്ന ക്രൂരത.
മധ്യകാലത്തുപോലും കേള്‍ക്കാത്തവിധം ക്രൂരതകളാണ് സ്ത്രീകളോട് ഭീകരര്‍ ചെയ്യുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നും ലൈംഗിക അടിമകളായി പിടിച്ച സ്ത്രീകളെ, കുരുന്നുകള്‍ മുതല്‍ വൃദ്ധകള്വരെയുള്ളവരെ ബലാല്‍സംഘം ചെയ്തും കാമദാഹത്തിനിരയാക്കുകയാണ്. മുത്തച്ഛനും അച്ഛനും മകനും ഊഴം നോക്കി ഒരാളെ തന്നെ ഉപയോഗിക്കുന്നുമുണ്ട്. പതിനായിരക്കണക്കിനു സ്ത്രീകളാണ് ഇങ്ങനെ ലൈംഗിക അടിമകളായി അറവുമാടിനെപ്പോലെ ചന്തകളില്‍ വില്‍ക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ കേട്ടകഥകളെക്കാള്‍ കേള്‍ക്കാത്ത കഥകളായിരിക്കും പരമദയനീയം.
വിവിധ രാജ്യങ്ങളില്‍ നിന്നും ഭീകരര്‍ തോറ്റോടുന്നുവെന്നു പറയുമ്പോഴും സ്വന്തം അധികാരത്തിലുള്ള ഭൂമി എന്ന അവരുടെ സ്വപ്നങ്ങളായിരിക്കും തകരുക, ശക്തിയായിരിക്കില്ല. തോറ്റോടുമ്പോഴും ഒന്നു രണ്ടുപേര്‍ക്ക് നൂറുകണക്കിന് ആള്‍ക്കാരെ കൊല്ലാന്‍ സാധിക്കുമല്ലോ. നാല് ഭീകരരാണ് ഈജിപ്തില്‍ മുന്നൂറിലധികംപേരെ കൊന്നതും നൂറിലേരെ പേരെ പരിക്കേല്‍പ്പിച്ചതും. ലോകത്തെങ്ങും പതിനായിരക്കണക്കിനു ഭീകരരാണ് യുദ്ധംചെയ്യാനും ചാവേറാകാനും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. പക്ഷേ ഒന്നു സത്യമാണ്, ഐഎസ് എന്നല്ല ഏതു ഭീകരസംഘടന തകര്‍ന്നാലും മറ്റൊരുപേരില്‍ അത് ഉടനെ പുനര്‍ജനിച്ചിരിക്കും.
ഭീകരതയുടെ ഉന്മാദത്തിന്റേയും ഭ്രാന്തിന്റേയും സ്വഭാവം അതാണ്. മനുഷ്യശേഷി മാത്രമല്ല വന്‍കിട ആയുധങ്ങളും സമ്പത്തും ശാസ്ത്രവും ടെക്നോളജിയും അവര്‍ക്കു കൂട്ടിനുണ്ട്. തനി കാടന്മാര് മുതല്‍ ജീനിയസുകള്വരെ ഒപ്പമുണ്ട്.
ഓരോ ദിവസവും ഭീകരരെ തുരത്തുന്നുവെന്നു കേള്‍ക്കുമ്പോഴും തൊട്ടടുത്ത നിമിഷം തന്നെ ക്രൂരമായ ഭീകരാക്രമണവും കേള്‍ക്കുന്നു.അവര്‍ തോറ്റോടുമ്പോഴും അതുപോലെ തന്നെ തിരിച്ചെത്താമെന്നാണ് ഭീതി. മനുഷ്യനെ നശിപ്പിക്കാന്‍ അന്യഗ്രഹജീവികളെത്തുന്നതിനെക്കുറിച്ച് എത്ര സിനിമകള്‍ നാം കണ്ടുകഴിഞ്ഞു. മനുഷ്യരെ ഇല്ലാതാക്കാന്‍ അവര്‍ക്കിടയില്‍ തന്നെ ഇത്തരം നീച ജന്മങ്ങളുള്ളപ്പോള്‍ അന്യഗ്രഹവാസികള്‍ അധികപ്പറ്റാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: