പാലക്കാട്:സ്വര്‍ഗ്ഗീയ കെ.ടി.ജയകൃഷ്ണന് ബലിദാന ദിനത്തോടനുബന്ധിച്ച് യുവമോര്‍ച്ച പാലക്കാട് ജില്ല വനിതാ വിഭാഗവും മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയും സംയുക്തമായി ജിഹാദി പ്രണയക്കെണിയില്‍ കേരളം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
ബിജെപി ജില്ല അദ്ധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് ഡി.ഗായത്രി അദ്ധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷ അഡ്വ.ഒ.എം.ശാലീന സെമിനാര്‍ അവതരിപ്പിച്ചു.
യുവമോര്‍ച്ച ജില്ല അദ്ധ്യക്ഷന്‍ ഇ.പി.നന്ദകുമാര്‍ നേതൃത്വം നല്കി. ബിജെപി സംസ്ഥാന സമിതി അംഗം പ്രൊഫ. വി.ടി.രമ ടീച്ചര്‍ മറുപടി പ്രസംഗം നടത്തി.
മലമ്പുഴ നിയോജക മണ്ഡലം അദ്ധ്യക്ഷന്‍ അജയ്.കെ.കെ, ബിജെപി ജില്ല സെക്രട്ടറി പി.സത്യഭാമ, എബിവിപി സംസ്ഥാന സെക്രട്ടറി രേഷ്മ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: