പാലക്കാട്: നഗരത്തിലെ അറബിക് പഠന കേന്ദ്രത്തില്‍ 15 വയസ്സുള്ള വിദ്യാര്‍ത്ഥിയെ മാനേജരടക്കം നാലു പേര് ചേര്‍ന്ന് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. സംഭവത്തില്‍ സ്ഥാപനത്തിലെ മാനേജര്‍ അബ്ദുള്‍ മുത്തലീഫ് (34), പ്രിന്‍സിപ്പാള്‍ ഹുസൈന് നാന്നാനി (40), അധ്യാപകനായ സൈനുദ്ദീന്‍ നാന്നാനി (40) , വിദ്യാര്‍ത്ഥിയായ ഷിഹാവുദ്ദീന്‍ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബിഗ് ബസാര്‍ സ്കൂളിന് സമീപത്തുള്ള പഠനകേന്ദ്രത്തിലാണ് പീഡനം നടന്നത്. ആലത്തൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് സ്കൂള്‍ മാനേജറും, പ്രിന്‍സിപ്പാളും, അറബി അധ്യാപകനും, വിദ്യാര്‍ത്ഥിയും ചേര്‍ന്ന് പ്രകൃതി വരുദ്ധ പീഡനം നടത്തിയത്. പ്രതികള്‍ക്കെതിരെ ടൗണ്‍ സൗത്ത് പോലീസ് പോസ്കോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികളായ നാലു പേരും വിദ്യാര്‍ത്ഥിയെ ഒരു വര്‍ഷത്തോളം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പോലീസ് പറയുന്നത്. ഇതേ തുടര്‍ന്ന് മാനസ്സികമായി തകര്‍ന്ന വിദ്യാര്‍ത്ഥി അവശനിലയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ചികിത്സക്കിടെ ആശുപത്രി അധികൃതരോടാണ് വിദ്യാര്‍ത്ഥി പീഡന വിവരം വെളിപ്പെടുത്തിയത്. ആശുപത്രി അധികൃതര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളായ നാലു പേരെയും കസ്റ്റഡിയില്‍ എടുത്തത്.
2017ആദ്യമാണ് വിദ്യാര്‍ത്ഥിയെ ഈ സ്കൂളില്‍ മാതാപിതാക്കള്‍ മതപഠനത്തിനായി ചേര്‍ത്തത്. സ്കൂള്‍ മാനേജര്‍ വിദ്യാര്‍ത്ഥിയെ രാത്രി 10 മണിക്ക് ശേഷം ഹിന്ദി പഠിപ്പിക്കാം എന്ന വ്യാജേനയാണ് മുറിയില്‍ കൊണ്ടുപോയിരുന്നത്. മുറിയില്‍ കൊണ്ടുപോയി മൊബൈലില്‍ നഗ്ന വീഡിയോകള്‍ കാണിച്ചാണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത്. പ്രിന്‍സിപ്പാളും, അറബി അധ്യാപകനും, വിദ്യാര്‍ത്ഥിയും ഇത്തരത്തില്‍ പലതും പറഞ്ഞാണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്.
സ്ഥാപനത്തിലെ മറ്റ് വിദ്യാര്‍ത്ഥികളെ കൗണ്‍സിലിംഗിന് വിധേയരാക്കുമെന്നും സമാനസ്വഭാവമുള്ള പരാതികള്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: