കൊല്ലങ്കോട്:വടവന്നൂര്‍ വടക്കുമുറി ഉച്ചിമാകാളിയമ്മന് കോവിലിനകത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന 119000 രൂപ മോഷ്ടിച്ച കേസില്‍ വടവന്നൂര്‍ കോരാത്തുപറമ്പ് മോഹന്‍ (46)നെ കൊല്ലങ്കോട് പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ആഴ്ചയാണ് സംഭവം. പൊങ്കല്‍ ഉത്സവത്തിനായി ക്ഷേത്രക്കമ്മറ്റി അംഗങ്ങള്‍ നറുക്കെടുപ്പ് നടത്തി സൂക്ഷിച്ച തുകയായിരുന്നു മോഷണം പോയത്. ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ കൊല്ലങ്കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മോഹനനെ പിടികൂടാനായത്.
സിഐ കെ.പി.ബെന്നി,എസ്ഐ പി.ബി.അനീഷ്,ജൂനിയര്‍ എസ്ഐ ജയപ്രദീപ്,എഎസ്ഐ സുരേഷ,്എസ് സി പി ഒ ചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് പിടി കൂടിയത്.ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: