ചെന്നൈ: തമിഴ് യുവ നടന് ചിമ്പുവിനെ തമിഴ് സിനിമയില്‍ നിന്ന് വിലക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴ് സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലാണ് ചിമ്പുവിനെതിരെ നടപടിയെടുത്തിരിക്കുന്നത്.
പ്രശ്നം ഒത്തു തീര്‍പ്പാകുന്നതുവരെ സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കുകയില്ലെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ചിമ്പുവിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ നിര്‍മാതാവ് ജ്ഞാനവേല്‍ രാജ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
‘അയാള്‍ ഒരു സിനിമയുടെ 30% മാത്രംമേ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. ആകെ 29 ദിവസം മാത്രമേ സെറ്റിലെത്തിയിട്ടുള്ളൂ. എന്നിട്ടിപ്പോള്‍ നിര്‍മാതാക്കളോട് എടുത്ത രംഗങ്ങള്‍ വച്ച് സിനിമ ഇറക്കാന്‍ ആവശ്യപ്പെടുകയാണ്. അതെങ്ങനെ സാധിക്കും. അയാള്‍ക്കെതിരെ നടപടി എടുത്തേ മതിയാകൂ.’എന്നാൽ സംഘടനയുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.
പ്രൊഡൂസേഴ്സ് കൗണ്‍സില്‍ ചിമ്പുവിനെ വിലക്കിയത് സത്യം തന്നെയാണോ എന്ന സംശയത്തിലാണ് ആരാധകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: