കൂറ്റനാട്: മഴയും കാറ്റും ആനക്കരയില്‍ മരം പൊട്ടി വീണ് വീട് തകര്‍ന്നു. ആനക്കര ചിരട്ടക്കുന്ന് കീഴ്പാടത്ത് ബാലന്റെ വീടിന് മുകളിലേക്കാണ് സമീപത്തെ പ്ലാവ് പൊട്ടിവീണത്. രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടില്‍ ബാലനടക്കമുളളവര് കിടന്നുറങ്ങിയിരുന്നു.
ബാലന്റെ തലയില്‍ ഓട് വീണ് പരിക്കേറ്റു. വീടിന്റെ മേല്‍ക്കുര പൂര്‍ണ്ണമായി തകര്‍ന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിലും ശക്തമായ കാറ്റിലും വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞ് വീണും ചില്ലകളൊടിഞ്ഞും വൈദ്യുതി തടസ്സപ്പെട്ടിരുന്നു. രാവിലെയാണ് പലയിടത്തും മരങ്ങള്‍ വെട്ടി മാറ്റി വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: