കാക്കനാട്: സിപിഐ ലോക്കല്‍ സമ്മേളനങ്ങളില്‍ തൃക്കാക്കര നഗരസഭ ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനം. നഗരസഭ ഭരണത്തില്‍ പുതിയതായി ഒരു പദ്ധതിയും തുടക്കം കുറിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു.
തൃക്കാക്കര നഗരസഭയുടെ സ്ഥലവും കെട്ടിടവും സഹകരണാശുപത്രിക്ക് പാട്ടത്തിന് നല്‍കിയത് കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാന്‍ നടപടിയില്ല. നഗരസഭക്ക് നല്ലൊരു ഓഫീസ് സമുച്ചയവും ഷോപ്പിങ് മാളും വേണമെന്ന തൃക്കാക്കരയിലെ ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യവും നടപ്പായില്ല. ഇതൊക്കെയാണ് വിമര്‍ശനത്തിന് കാരണം.
കാക്കനാട് ജംങ്ഷന് സമീപം നഗരസഭയുടെ അധീനതയിലിരുന്ന ആറേക്കറോളം വരുന്ന സ്ഥലം നഗരസഭക്ക് വിട്ടുകിട്ടുവാന്‍ സിപിഎമ്മിന്റെ ഭാഗത്തു നിന്നും യാതൊരു പിന്തുണയും ലഭിക്കുന്നില്ല. അതു കൊണ്ടു തന്നെ ആധുനിക നഗരസഭ ഓഫീസ് മന്ദിരം സ്വപ്നം മാത്രമായി. സഹകരണാശുപത്രിക്ക് സര്‍ക്കാര്‍ ഭൂമി നല്കാന് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങില്‍ വ്യക്തമാക്കിയിരുന്നു. ആശുപത്രിക്ക് കൂടുതല്‍ സ്ഥലം വേണമെന്ന സംഘാടകരുടെ ആവശ്യം മുഖ്യമന്ത്രി നിരസിക്കുകയായിരുന്നു. എന്നാല്‍ സിപിഎം നേതാക്കള്‍ നഗരസഭയുടെ ഭൂമിയുടെ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ എത്തിച്ചില്ലെന്നാണ് സമ്മേളന പ്രതിനിധികളുടെ ആരോപണം. പഴങ്ങാട്ടുചാല്‍ ടൂറിസം പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പായിട്ടില്ല. സിപിഎമ്മിലെ വിഭാഗീയതയാണ് തര്‍ക്കത്തിന് കാരണമെന്നും വിര്ശമുയര്ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: