കൊച്ചി: മെട്രോ ഫീഡര്‍ സര്‍വ്വീസിനായി ആദ്യഘട്ടത്തില്‍ 300 ഓട്ടോകളെത്തും. ഡിസംബറോടെ മെട്രോ ഓട്ടോകള്‍ സിറ്റിയില്‍ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഫീഡര്‍ സര്‍വ്വീസ് നടത്താനാഗ്രഹിക്കുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ എംപ്ലോയ്മെന്റ് സംഘടിപ്പിക്കുന്ന പരിശീലന പരിപാടിക്ക് ഇന്ന് തുടക്കമാകും.
നവംബര്‍ 30 വരെ എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമുളള സാസ് ടവറിലാണ് പരിശീലനം. ഫീഡര്‍ ഓട്ടോ തൊഴിലാളികളുടെ സ്വഭാവ രൂപീകരണത്തിനും നിയമപരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പരിശീലന പരിപാടി ഇന്ന് രാവിലെ 10ന്് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് നിര്‍വ്വഹിക്കും. മെട്രോയില്‍ യാത്രചെയ്യുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ വീടുകളിലെത്താന്‍ ഫീഡര്‍ സര്‍വീസുകള്‍ സഹായകരമാകും. രണ്ടാംഘട്ടത്തില്‍ കൂടുതല്‍ ഓട്ടോറിക്ഷകള്‍ വരും. ഫീഡര്‍ ബസ് സര്‍വീസിനായി കമ്പനിയും ആരംഭിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: