ആലപ്പുഴ: പകര്‍ച്ചവ്യാധി പ്രതിരോധ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള ആരോഗ്യ അവബോധ സന്ദേശയാത്ര ഇന്നു ആരംഭിക്കും. രാവിലെ 9.30ന് കളക്ടറേറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ യാത്ര ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ടി.വി. അനുപമ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. 30 വരെ ജില്ലയില്‍ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ കുറയ്‌ക്കുന്നതിന് പരിസരശുചിത്വം, മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നിവയുടെ പ്രധാന്യം സംബന്ധിച്ച് ബോധവത്ക്കരണ പരിപാടികള്‍ ഉള്‍പ്പെടുത്തി ലഘുനാടകം, ആരോഗ്യബോധവത്കരണ ക്ലാസുകള്‍ എന്നിവ ഇതോടനുബന്ധിച്ച് നടക്കും.
















