തുറവൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുല്ലയ്‌ക്കല്‍ ബാലകൃഷ്ണന്‍ എന്ന കൊമ്പനാന തുറവൂര്‍ വളമംഗലത്ത് നടത്തിയ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ വരുത്തിയവര്‍ക്ക് മൂന്ന് മാസം കഴിഞ്ഞിട്ടും ധനസഹായമൊന്നും നല്‍കിയിട്ടില്ലെന്ന് പരാതി.
തുറവൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ വളമംഗലം തെക്ക് കുന്തറ രാധാകൃഷ്ണന്റെ വീടും ഉപജീവന മാര്‍ഗ്ഗമായ ആട്ടോറിക്ഷയും മുല്ലയ്‌ക്കല്‍ ബാലകൃഷ്ണന്‍ മദമിളകിയപ്പോള്‍ തല്ലിതകര്‍ത്തിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ പലതും കയറിയിറങ്ങി രാധാകൃഷ്ണന്‍ ധനസഹായത്തിന് പല ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും അവരെല്ലാം കൈമലര്‍ത്തുകയാണ്.
ഇനിയെങ്കിലും കേരള സര്‍ക്കാറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സഹായധനം നല്‍കാന്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
















