തുറവൂര്‍: ആയിരക്കണക്കിന് വീടുകള്‍ ഉപ്പു കാറ്റേറ്റ് നശിക്കുന്നു. പണി പൂര്‍ത്തിയാക്കി താമസം തുടങ്ങി രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ ചുവരുകളുടെ ഇഷ്ടികകള്‍ ദ്രവിച്ചു തുടങ്ങും.
അറ്റകുറ്റപ്പണി നടത്തി വീണ്ടും പെയിന്റ് ചെയ്താലും ഒന്നര വര്‍ഷത്തിനുള്ളില്‍ വീണ്ടും നശിക്കുന്ന സ്ഥിതിയാണ്. വേമ്പനാട്ട് കായലോരത്തും കടലോരത്തും ഉപ്പു വെള്ളം വരുന്ന ഇട തോടുകളുടെ തീരദേശത്തും താമസക്കാരുടെയും വീടുകളാണ് നശിച്ചുപോകുന്നത്.
ആയിരക്കണക്കിന് വീട്ടകള്‍ക്കും നാശമുണ്ടായിട്ടും അധികൃതര്‍ കാര്യക്ഷമമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് ജനങ്ങള്‍ ആരോപിച്ചു. വീടുകള്‍ ഉപ്പു കാറ്റേറ്റു നശിക്കാത്ത തരത്തിലുള്ള സാങ്കേതിക വിദ്യ നിലവിലുണ്ടോയെന്ന് പരിശോധിക്കുമെന്ന് എ.എം. ആരീഫ് എംഎല്‍എ പറഞ്ഞു.
















