തിരുവല്ല : താലൂക്ക് വികസനസമിതിയില്‍ മന്ത്രി മാത്യൂ.ടി തോമസ് ഉറപ്പ് പറഞ്ഞിട്ടും തിരുവല്ല കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.
അശാസ്ത്രീയ നിര്‍മ്മാണം മൂലം ചെറിയ മഴ പെയ്താല്‍ പോലും ഇവിടെ വെള്ളം കെട്ടിനില്‍ക്കുന്നത് പതിവാണ്.ബസുകളുടെ പാര്‍ക്കിങ് ഏരിയായില്‍ മിക്ക സ്ഥലങ്ങളിലും ഇത് കാണാം. പ്രവേശന കാവാടത്തിന്റെ ഭാഗത്താണ് കൂടുതലായുണ്ടാകുന്നത്.ടെര്‍മിനലിന്റെ തറയില്‍ പൂട്ടുകട്ടകളാണ് പാകിയിരിക്കുന്നത്. ഇവ പലതും സ്ഥാനംതെറ്റി താണു തുടങ്ങി.ടെര്‍മിനലിന്റെ പുറത്തേക്കുള്ള കവാടത്തിലെ പൂട്ട് കട്ടകള്‍ അരയടിയോളം താഴ്ന്നിട്ടുണ്ട്.
മഴവെള്ളം ഒഴുകി പോകാന്‍ മാര്‍ഗമില്ലാതെ പൂട്ടുകട്ടകള്ക്കുള്ളില് കെട്ടിനില്‍കുന്നത് ദുര്‍ഗന്ധം ഉണ്ടാക്കുന്നു. ശക്തമായ മഴ പെയ്താല്‍ യാത്രക്കാര്‍ക്ക് ടെര്മിനലിലൂടെ നടന്നുവരാന്‍ പറ്റാത്ത സ്ഥിതിയാണ്.മൂന്നാഴ്ച മുന്‍പുണ്ടായ മഴയില്‍ ഒരാഴ്ചയോളം ഇവിടെ വെള്ളക്കെട്ടുണ്ടായിരുന്നു. താലൂക്ക് വികസന സമിതിയില്‍ ഉള്‍പ്പെടെ ഇതു ചര്‍ച്ചാ വിഷയമായിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി ഉണ്ടാകണമെന്ന് മന്ത്രി മാത്യു ടി.തോമസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഇതു താല്‍ക്കാലികമായി പരിഹരിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസംമുതല്‍ വീണ്ടും വെള്ളക്കെട്ടുണ്ടായി.
പലപ്പോഴും യാത്രക്കാര്‍ വീണ സംഭവവുമുണ്ട്. ശക്തമായ മഴ പെയ്താല്‍ യാത്രക്കാര്‍ക്ക് ടെര്മിനലിലൂടെ നടന്നുവരാന്‍ പറ്റാത്ത സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: