മലപ്പുറം: മീസില്‍സ്-റുബെല്ല പ്രതിരോധ കുത്തിവെപ്പിനെതിരെ പ്രചാരണം നടത്തിയ ആള്‍ക്കെതിരെ കോട്ടക്കല്‍ പോലീസ് കേസെടുത്തു. കുത്തിവെപ്പിനെതിരെ വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ച ഒതുക്കുങ്ങല്‍ അമീറിനെതിരെയാണ് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പരാതിയില്‍ കേസെടുത്തത്.
വാക്സിനേഷനെതിരായ പ്രചാരണത്തില്‍ സജീവമായ അമീര്‍ വാട്സാപ്പിലൂടെ ശബ്ദ സന്ദേശം അയച്ചാണ് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയത്. മുണ്ടോത്തുപറമ്പ് യൂപി സ്കൂളില്‍ നടന്ന കുത്തിവെപ്പ് ബോധവത്കരണ പരിപാടിയില്‍ ഇയാള്‍ പങ്കെടുത്ത് സംശയങ്ങള്‍ ഉന്നയിച്ചിരുന്നു.
ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ ആര്‍ക്കും തന്റെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാനായില്ലെന്നും അമീര്‍ വാക്സിന് വിരുദ്ധ ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
മീസില്‍സ്-റുബെല്ല വാക്സിനെതിരെ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: