മലപ്പുറം: കാളികാവ് ബ്ലോക്ക് പഞ്ചായത്തിനെ കാന്‍സര്‍ രോഗ വിമുക്തമാക്കുക എന്ന പദ്ധതിക്ക് തുടക്കമായി.
ബ്ലോക്കിനു കീഴിലെ കാളികാവ്, തുവ്വൂര്‍, അമരമ്പലം, എടപ്പറ്റ, കരുളായി, കരുവാരകുണ്ട്, ചോക്കാട് പഞ്ചായത്തുകളിലെ വീടുകളില്‍ പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തി ബോധവല്‍ക്കരണവും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും. തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സഞ്ചരിക്കുന്ന വിവിധോദ്ദേശ ആശുപത്രിയായ സഞ്ജീവനി ടെലി മെഡിസിന് യൂണിറ്റിന്റെ സേവനം ഉപയോഗപ്പെടുത്തി ആധുനിക പരിശോധനകള്‍ ലഭ്യമാക്കും. കാന്‍സര്‍ രോഗം നേരത്തേ കണ്ടെത്തി ചികിത്സാ സൗകര്യം ലഭ്യമാക്കും.
പദ്ധതിയുടെ വിജയത്തിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഖാലിദ് ചെയര്‍മാനും ബിഡിഒ പി.കേശവദാസ് ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതിയും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: