മൂവാറ്റുപുഴ: തെരുവ്നായ വന്ധ്യംകരണ പദ്ധതി സംസ്ഥാന കുടുംബശ്രീ മിഷന് നല്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദ് ചെയ്യുവാന്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സെക്രട്ടറി എം.രവികുമാര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചു. മൂവാറ്റുപുഴ മൃഗക്ഷേമ സംഘടനയായ ദയ സെക്രട്ടറി പി.ബി. രമേശ്കുമാര്‍ നല്കിയ പരാതിയെതുടര്‍ന്നാണ് നടപടി. സംസ്ഥാന സര്‍ക്കാരിന്റെ 1450-ാംനമ്പര്‍ പ്രകാരം കഴിഞ്ഞ മെയ് 5ന് നല്കിയ ഉത്തരവും നഗരകാര്യ ഡയറക്ടറുടെ 28654 നമ്പര്‍ പ്രകാരമുള്ള ഉത്തരവുമാണ് റദ്ദ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2001ലെ എബിസി റൂള്‍സ് അനുസരിച്ച് കുടുംബശ്രീമിഷന്, ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗീകരിച്ച സംഘടനയല്ലെന്നും സംസ്ഥാനത്ത് മൂവാറ്റുപുഴ ദയ, എറണാകുളം കരുണ എസ്പിസിഎ, ഇടുക്കി എസ്പിസിഎ, ആനിമല്‍ റസ്ക്യൂ കേരള ട്രസ്റ്റ് തിരുവനന്തപുരം, പിഎഫ്എ കൊല്ലം എന്നി അഞ്ച് സംഘടനകളെയാണ് പദ്ധതി നടത്തിപ്പിനായി അംഗീകരിച്ചിട്ടുള്ളതെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. കുടുംബശ്രീ മിഷന്, സ്ത്രീശാക്തീകരണ സംഘടനയാണെന്നും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇവര്‍ ഏറ്റെടുത്ത എബിസി പദ്ധതി നടപ്പാക്കുന്നത് എബിസി പ്രോട്ടോകോള്‍ അനുസരിച്ചല്ലെന്നും ഇതരസംസ്ഥാനക്കാരായ ഡോക്ടറേയും നായപിടിത്തക്കാരേയും സബ് കരാറുകാരായി ഏല്‍പ്പിച്ചാണ് പദ്ധതി നടത്തിവരുന്നത്. റൂള്‍സ് – 4 ല്‍ പറയുന്ന മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കാതെ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചാണ് പദ്ധതി നടത്തിയിരുന്നത്. ഗര്‍ഭിണിയായ നായ്ക്കളെ വന്ധ്യംകരിക്കാന്‍ പാടില്ലെന്നിരിക്കെ ഇവയെ വന്ധ്യംകരിക്കുകയും കൃത്യമായ ഭക്ഷണവും സുരക്ഷിതമായി കൂടുകളൊരുക്കാതെയുമാണ് പദ്ധതി നടപ്പാക്കിയതെന്നും ദയ നല്കിയ പരാതിയില്‍ പറയുന്നു. 2100 രൂപയാണ് നായ്ക്കളെ വന്ധ്യംകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീക്ക് കൈമാറിയിരുന്നത്. എബിസി പ്രകാരം മോണിറ്ററിംഗ് കമ്മറ്റിയുടെ അക്കൗണ്ടിലാണ് പണം നിക്ഷേപിക്കേണ്ടതും. ആനിമല്‍ വെല്‍ഫെയര്‍ സംഘടനകള്‍ പദ്ധതി ഏറ്റെടുത്താല്‍ അവര്‍ക്ക് കൈമാറണമെന്നുമാണ് ചട്ടം. എന്നാല്‍ ഇതൊന്നും പാലിക്കാതെ കുടുംബശ്രീക്ക് നേരിട്ട് പണം കൈമാറുകയായിരുന്നു. സംസ്ഥാനത്തെ തെരുവ്നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുവാന്‍ കൃത്യമായി പദ്ധതി നടപ്പാക്കി മുന്നോട്ടുപോയാല്‍ മാത്രമേ വിജയിക്കുകയുള്ളു. എന്നാല്‍. നിയമത്തിന്റെ മുന്നില്‍ പദ്ധതി നടപ്പാക്കിയെന്ന് കാണിക്കുവാനും പ്രോട്ടോകോള്‍ ഇല്ലാതെ നടപ്പാക്കുന്ന പദ്ധതിയിലൂടെ തെരുവ്നായ്ക്കളെ ഉന്മൂലനം ചെയ്യുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കുടുംബശ്രീക്ക് കൈമാറിയതെന്ന് ദയ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: