കോഴഞ്ചേരി: ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയ അന്നുമുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും, കേരളം തീവ്രവാദ പ്രവര്‍ത്തകരുടെ റിക്രൂട്ടിംഗ് സെന്റര്‍ ആയി മാറിയിരിക്കുകയാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന് പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിലും ഐഎസ് ഭീകരതയ്ക്കെതിരെ നടത്തുന്ന ജനജാഗ്രത സദസ്സിന്റെ ഭാഗമായി കോഴഞ്ചേരിയില്‍ നടന്ന സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.എസ്.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്, സംസ്ഥാന സമിതിയംഗം അമ്പോറ്റി കോഴഞ്ചേരി, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. സോമന്, സംസ്ഥാന സെക്രട്ടറി സി.അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. സതീഷ് കുമാര്‍ സ്വാഗതവും, ജില്ലാ ട്രഷറാര്‍ പി.എന്‍. രഘൂത്തമന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: