പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഐമാലി വെസ്റ്റ് വാര്‍ഡിലെ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ തെരെഞ്ഞെടുപ്പ് റദ്ദാക്കാനായി സിപിഎം സ്ഥാനാര്‍ത്ഥിയായി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്ന പ്രശാന്ത് കുമാര്‍ പത്തനം തിട്ട മുന്‍സിഫ് കോടതിയില്‍ നല്കിയ തെരെഞ്ഞെടുപ്പ് കേസില്‍ ബിജെപി പഞ്ചായത്ത് അംഗത്തിന് അനുകൂലവിധി.
ബിജെപി സ്ഥാനാര്‍ത്ഥിയായി തെരെഞ്ഞെടുപ്പില്‍ വിജയിച്ച അഭിലാഷിന് ചെലവ് സഹിതം നല്കാന്വിധിച്ചുകൊണ്ട് ആണ് മുന്‍സിഫ് ഷെറിന് ആഗ്നസ്ഫെര്ണാണ്ടസ് ഹര്‍ജി തള്ളിയത്.
2015 ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഐമാലി വെസ്റ്റ് വാര്‍ഡിലേക്കുള്ള സ്ഥാനാര്‍ത്ഥിയായി വാഴമുട്ടം ഗവ. യുപിസ്കൂള്‍ അദ്ധ്യാപകന് പ്രശാന്ത് കുമാര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
ബിജെപി ഓമല്ലൂര്‍ പഞ്ചായത്ത് ഇലക്ഷന് കണ്‍വീനറുടെ പരാതിയെ തുടര്‍ന്ന് മുഖ്യവാരണാധികാരി പ്രശാന്ത് കുമാറിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി 2015 ഒക്ടോബര്‍ 17ന് ഉത്തരവായിരുന്നു. ഈ ഉത്തരവിനെതിരെ പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ പ്രശാന്ത് കുമാര്‍ സമര്‍പ്പിച്ച ഇലക്ഷന് ഹര്‍ജിയാണ് ദീര്‍ഘമായ തെളിവെടുപ്പ് നടപടികള്‍ക്ക് ശേഷം നിലനില്‍ക്കാത്തതാണെന്ന് കണ്ട് എതിര് കക്ഷിക്ക് കോടതി ചെലവ് സഹിതം നല്കാന് ഉത്തരവിട്ടു കൊണ്ട് തള്ളിയത്. അഭിലാഷിന് വേണ്ടി അഡ്വ.ആര്.സുനില്‍കുമാര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: