തിരുവല്ല : ഇടത് വലത് മുന്നണി കൂട്ടുകെട്ട് നാടിന് ആപത്ത് എന്ന മുദ്രാവാക്യവുമായി ബിജെപി കവിയൂര്‍ സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. കളമ്പുകാട്ടുകളത്തില് കോളനിയില്‍ നടത്തിയ പൊതുയോഗം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാര്‍ മണിപ്പുഴ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഹരിദാസ് തുളസീമന്ദിരം അദ്ധ്യക്ഷത വഹിച്ചു.ചികിത്സാ സഹായ വിതരണം ഗ്രാമപഞ്ചായത് മെമ്പര്‍ .ബൈജുക്കുട്ടന്‍ നിര്‍വഹിച്ചു. എം ഡി ദിനേശ് കുമാര്‍ , പാര്‍ലമെന്ററി പാര്റ്റി ലീഡര്‍ കെ റ്റി രാജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.ഡി സനല്‍ കുമാര്‍ സ്വാഗതവും യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിശാഖ് കല്ലുപറമ്പില്‍ കൃതജ്ഞതയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: