Categories: Palakkad

കര്‍ഷകമോര്‍ച്ച കളക്ട്രറ്റ് മാര്‍ച്ചും ധര്‍ണ്ണയും 28ന്

Published by

പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം 7.25 ടിഎംസി വെള്ളം തമിഴ്‌നാട് കേരളത്തിന് അനുവദിച്ചു തരണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.ബാലകൃഷ്ണന്‍ പറഞ്ഞു. കര്‍ഷകമോര്‍ച്ച മധ്യമേഖല ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വെള്ളം തമിഴ്‌നാടിന് ലഭ്യമാക്കാന്‍ വകുപ്പുമായി ബന്ധപ്പെട്ട ചില കേരള ഉദ്യോഗസ്ഥര്‍ ആറ് കോടിരൂപ കൈക്കൂലി വാങ്ങി എന്ന് ചിറ്റൂര്‍ എംഎല്‍എ കൃഷ്ണന്‍കുട്ടി ജില്ലാ വികസനയോഗത്തില്‍ ഉന്നയിച്ച ആരോപണം കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണം എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.സജികുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അജയഘോഷ്, കെ.സുരേഷ്‌കുമാര്‍, ജില്ലാ പ്രസിഡന്റുമാരായ കെ.ശിവദാസ്, സുനില്‍.ജി.മാക്കാന്‍, പി.പി.ഗണേശന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി.പ്രദീപ്കുമാര്‍, എം.കെ. രാമദാസ്, എം.ചെന്താമരാക്ഷന്‍, സി.മണി, എ.സി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം വെള്ളം നല്‍കണമെന്ന് ആവശ്യപ്പെട്ട് 28ന് കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by