അമ്മ എന്നാണ് പേരെങ്കിലും അച്ഛന്മാരാണ് ഭരിച്ചിരുന്നത്. ഇപ്പോള്‍ അതുമില്ല. ആകെ അലങ്കോലപ്പെട്ട് അമ്മ ശരശയ്യയിലാണ്. താരസംഘടനമായ അമ്മയുടെ നില ഗുരുതരാവസ്ഥയിലാണെന്നാണ് സൂചനകള്‍. മമ്മൂട്ടിയും ഇന്നസന്റും ഒഴിയുമെന്നു കേള്‍ക്കുന്നു. ദിലീപ് അറസ്റ്റു ചെയ്യപ്പെട്ടതോടെയാണ് അമ്മയുടെ രോഗം കലശലായത്. ദിലീപിനെ പുറത്താക്കിയതോടെ രോഗം തുടങ്ങി.
പൃഥ്വിയുടെ സമ്മര്‍ദഫലമാണ് ദിലീപിനെ പുറത്താക്കിയതായി മമ്മൂട്ടി പ്രഖ്യാപിച്ചത്. അപ്പോള്‍ തന്നെ മമ്മൂട്ടിക്കെതിരിരെ ശബ്ദമില്ലാത്ത പ്രതിഷേധം ഉണ്ടായിരുന്നു. പിന്നീടതിനു പതുക്കെ ശബ്ദമുണ്ടായി. ദിലീപിനു ജാമ്യം കിട്ടിയതോടെ അമ്മയിലെ ഭൂരിപക്ഷം പേരും ദിലീപിന്റെ കൂടെയായി.
ദിലീപിന്റെ അറസ്റ്റിനുശേഷം ഒരുയോഗം പോലും അമ്മയുടെ പേരില്‍ നടന്നിട്ടില്ല. ഇനി എന്തെങ്കിലും നടന്നാല്‍ത്തന്നെ അതു കോലാഹലമാകാനേ ഇടയുള്ളൂ. പൃഥ്വിയുടെ വാക്കുകേട്ട് ദിലീപിനെ പുറത്താക്കിയ മമ്മൂട്ടിക്കെതിരെയാണ് രൂക്ഷവിമര്ശനങ്ങളെന്നാണ് സൂചന. ദിലീപിനെ രക്ഷിക്കാന്‍ മമ്മൂട്ടി ഒന്നും ചെയ്തില്ലത്രേ! ഒരു മത്സരം ഉണ്ടായാല്‍ ദിലീപായിരിക്കും വിജയിക്കുക എന്നുപോലും പറയുന്നവരുണ്ട്. പുറത്താക്കപ്പെട്ട ദിലീപ് ഭൂരിപക്ഷത്തോടെ സാരഥിയാകുന്ന അവസ്ഥ.
താരസംഘടനകൊണ്ട് എന്താണ് നേട്ടമെന്നു ചോദിക്കുന്നത് പ്രേക്ഷകര്‍ മാത്രമല്ല, അംഗങ്ങളായ താരങ്ങളുമുണ്ട്. സൂപ്പര്‍ താരങ്ങള്‍ക്കു ചുമ്മാ വിനോദിക്കാനും ആളാകാനും ഉള്ളതാണോ സംഘടന എന്നും ചോദിക്കുന്നവരുണ്ട്. അതു പക്ഷേ, കുശുമ്പും കുന്നായ്മയും കൊണ്ടാണെന്നു വിചാരിക്കാമെന്നുവെച്ചാലും ഇത്രയുംകാലം അമ്മയില്‍ നടന്നിരുന്നതും ഇതുതന്നെയല്ലേ. പ്രത്യക്ഷത്തിലല്ലെങ്കിലും ഒതുക്കലും ഭീഷണിയും ചതിയുമൊക്കെയായിരുന്നില്ലേ നടന്നിരുന്നതെന്നു കരുതിയാലും തെറ്റുണ്ടോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: