കൊപ്പം:മുളയങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചും,അഴിമതിക്കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ചയാളെ പുതിയ എക്സിക്യുട്ടീവ് ഓഫീസറായി നിയമിച്ചതിലും ക്ഷേത്രം ഓഫീസില്‍ നടക്കുന്ന അഴിമതികളിലും പ്രതിഷേധിച്ച്, കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്ര രക്ഷാ സംഗമം നടന്നു.
മുളയങ്കാവ് ഭഗവതി ക്ഷേത്രത്തിനു മുന്നില്‍ നടന്ന പരിപാടിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.
സുകുമാരന്‍ അധ്യക്ഷത വഹിച്ചു.അനീഷ്കുറുവട്ടൂര്,പി.എന്‍.ശ്രീരാമന്,കെ.പി.ശിവനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: