മലപ്പുറം: ജിഎസ്ടിക്കെതിരെ ജനവികാരമുണര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അന്വേഷണം ശക്തമാക്കണമെന്ന് ജില്ലാ ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യുമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം ആവശ്യപ്പെട്ടു.
ജിഎസ്ടി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് അസ്വസ്ഥരായ വ്യാപാരികളും ഹോട്ടലുടമകളും ഉപഭോക്താക്കളുടെ മേലില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ്. ഇന്നലെ വരെ നികുതി വെട്ടിപ്പ് നടത്തിയിരുന്ന ഒരു വിഭാഗം വ്യാപാരികളാണ് ഇതിന് പിന്നിലെന്നും കേന്ദ്ര ഗവണ്മെന്റ് നികുതി ഘടനയുടെ പുനപരിശോധനക്ക് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മഠത്തില്‍ രവി അദ്ധ്യക്ഷനായി.
സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് വേലായുധന് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ ഷാഹിദ് വളാഞ്ചേരി, മുരളീധരന്, ഡോ.രാമകൃഷ്ണന്, നാസര്‍ പറമ്പാടന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: