കൊടുങ്ങല്ലൂര്‍: യുവമോര്‍ച്ച അഴീക്കോട് മേഖല പ്രസിഡന്റ് അനില്‍കുമാറിന്റെ വീടാക്രമിച്ച കേസില്‍ രണ്ടു ഡിവൈഎഫ്ഐക്കാര്‍ അറസ്റ്റിലായി.ഡിവൈഎഫ്ഐ കൊടുങ്ങല്ലൂര്‍ മേഖല വൈസ് പ്രസിഡന്റ് മാഞ്ഞോളില് സന്ദീപ്, കപ്പല്‍ ബസാര്‍ യൂണിറ്റ് സെക്രട്ടറി കരിനാട്ട് സുജിത് ലാല്‍ എന്നിവരെയാണ് എസ്ഐ കെ.ജെ.ജിനേഷും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഒക്ടോ: 16ന് രാത്രിയാണ് അനില്‍കുമാറിന്റെ വീടിനു നേരെ ആക്രമണം നടന്നത്.തൊട്ടടുത്ത ദിവസം പ്രതികളിലൊരാളെ അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികള്‍ വീടാക്രമണത്തിനു ശേഷം ഒളിവില്‍ കഴിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: