പന്തളം: പന്തളം: കോട്ടയം ക്ഷത്രിയ ക്ഷേമസഭ ക്ഷത്രിയം എന്ന പേരിലൊരുക്കുന്ന പരിസ്ഥിതി സൗഹൃദ ഇരുമുടി വിപണിയിലേക്ക്. ഇന്നലെഇതിന്റെ വിപണനോദ്ഘാടനംക്ഷത്രിയ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ.എന്‍. സുരേന്ദ്രനാഥ വര്‍മ്മയ്ക്കു നല്കിക്കാണ്ട് ഡോ.ഫിലിപ്പോസ് മാര്‍ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു.
ക്ഷത്രിയ ക്ഷേമസഭസംസ്ഥാന ട്രഷററും പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റുമായ പി.ജി. ശശികുമാര്‍ വര്‍മ്മസമ്മേളനം ഉദ്ഘാടനം ചെയ്തു.
പന്തളം ക്ഷത്രിയ ക്ഷേമസഭ പ്രസിഡന്റ് പി. രാഘവ വര്‍മ്മ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ശ്രേഷ്ഠ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. പി.എന്‍. സോമവര്‍മ്മ രാജ, പന്തളം നഗരസഭാംഗം കെ.ആര്. രവി, മഹാദേവ ഹിന്ദു സേവാ സമിതി പ്രസിഡന്റ് എസ്. കൃഷ്ണകുമാര്‍, വലിയകോയിക്കല്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ജി. പൃഥ്വിപാല്‍ എന്നിവര്‍ സംസാരിച്ചു. ഇരുമുടിയുടെ വലിപ്പമനുസരിച്ച് 50 മുതല്‍ 70 രൂപയാണ് വില. ഇരുമുടിയില്‍ ആലേഖനം ചെയ്തിട്ടുള്ള ക്യൂ ആര്‍കോഡ് മൊബൈല്‍ ക്യാമറാ ഉപയോഗിച്ചു സ്കാന്‍ ചെയ്താല്‍ നേരിട്ട് ദേവസ്വം ബോര്‍ഡിന്റെ സൈറ്റിലേക്കെത്തും. അതില്‍ നിന്നും തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകും. ഇതിനായി മൊബൈലിലെ പ്ലേ സ്റ്റോറില്‍ നിന്നും ക്യൂ ആര് കോഡ് സ്കാനര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: