പത്തനംതിട്ട: ആറന്മുളയിലെ മിച്ചഭൂമി സംരക്ഷണ സമരപ്രഖ്യാപന സമ്മേളനവും മിച്ചഭൂമിയിലേക്ക് മാര്‍ച്ചും 22ന് രാവിലെ 10 മണിക്ക് നടക്കും. ആറന്മുളയിലെ മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരപ്രഖ്യാപന സമ്മേളനം ആറന്മുള ഐക്കര ജംഗ്ഷനില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ. പി. എസ് ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്യും. ദേശീയസമിതിയംഗം വി. എന്‍ ഉണ്ണി, ജില്ലാ പ്രസിഡന്റ് അശോകന് കുളനട തുടങ്ങി നിരവധി നേതാക്കള്‍ സംസാരിക്കും. തുടര്‍ന്ന് മിച്ചഭൂമിയിലേക്ക് മാര്‍ച്ചും നടക്കും. ഇന്ന് നടന്ന ആറന്മുള നിയോജക മണ്ഡലം സമിതി യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അശോകന് കുളനട ഉദ്ഘാടനം ചെയ്തു. പ്രദീപ് ചെറുകോല്‍, കെ. കെ ശശി, ഷാജി. ആര് നായര്‍, എം. എസ് അനില്‍കുമാര്‍ തുങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: