മലപ്പുറം: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ആരോഗ്യവകുപ്പും ചേര്‍ന്ന് മീസില്‍സ്-റൂബല്ല വാക്സിനേഷന് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന പരിപാടി ജില്ലാ-സെഷന്‍സ് ജഡ്ജ് എ.ബദറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രതിരോധ കുത്തിവെപ്പിനെതിരായ പ്രചാരണങ്ങള്‍ അര്‍ത്ഥശൂന്യമാണെന്ന് ബദറുദ്ദീന്‍ പറഞ്ഞു. എല്ലാ കാലത്തും പ്രതിരോധ പരിപാടികള്‍ കൊണ്ടാണ് വലിയ രോഗങ്ങളെ ചെറുക്കാന്‍ നമുക്ക് കഴിഞ്ഞത്. പ്രതിരോധ കുത്തിവെപ്പിനെതിരായ വ്യാജ പ്രചാരണങ്ങള്‍ക്ക് വഴങ്ങിയാല്‍ സൂചികൊണ്ടെടുക്കേണ്ടതിനെ തൂമ്പ കൊണ്ട് എടുക്കേണ്ട അവസ്ഥയിലെത്തിക്കുമെന്നും ബദറുദ്ദീന്‍ ഓര്‍മിപ്പിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി രാജന് തട്ടില്‍ അദ്ധ്യക്ഷനായി.
ജില്ലാ കലക്ടര്‍ അമിത് മീണ മുഖ്യസന്ദേശം നല്കി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന വിഷയാവതരണം നടത്തി. ലീഗല്‍ സര്‍വീസസ് സെക്ഷന്‍ ഓഫീസര്‍ വിന്‍സന്റ് ജോസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വത്സല തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: