ചേലേമ്പ്ര: സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് കുടുങ്ങിയ ഏഴുപേര്‍ നാട്ടില്‍ തിരിച്ചെത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്റെയും മേഖലാ സെക്രട്ടറി എം.പ്രേമന് മാസ്റ്ററുടെയും ഇടപെടലാണ് മോചനത്തിലേക്ക് വഴിതുറന്നത്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍ വിഷയം അവതരിപ്പിച്ച് സൗദ്യ ഭരണകൂടവുമായി ബന്ധപ്പെട്ടാണ് ഇവരെ തിരികെയെത്തിച്ചത്.
ചേലേമ്പ്ര പുതിയാട്ട് കൃഷ്ണന്‍കുട്ടിയുടെ മകന് അനൂപ്, സോമന്റെ മകന് സോണ്‍, കാക്കഞ്ചേരി സ്വദേശി ശശിയുടെ മകന് വിജീഷ്, അമ്പലപ്പടി സ്വദേശി പ്രഭാകരന്റെ മകന് അനൂപ്, കാക്കഞ്ചേരി സ്വദേശി സെയ്തലവിയുടെ മകന് ഫവാസ്, കൊണ്ടോട്ടി സ്വദേശി പുഷ്ക്കരന്റെ മകന് ബിനീഷ്, ഗൂഡല്ലൂര്‍ സ്വദേശി മൂസയുടെ മകന് ഇബ്രാഹിം എന്നിവര്‍ മാസങ്ങളായി സൗദിയില്‍ സ്പോണ്‍സറായ അറബിയുടെ ക്രൂരപീഡനം അനുഭവിക്കുകയായിരുന്നു. രേഖകള്‍ തിരികെ കൊടുക്കാതെ കള്ളക്കേസ് ചുമത്തി ഇവരെ ജയിലിലടക്കാനുള്ള ശ്രമത്തിനിടെയാണ് കേന്ദ്ര ഇടപെടല്‍ ഉണ്ടായത്.
ഇന്നലെ രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ ഇവര്‍ക്ക് ബിജെപി വള്ളിക്കുന്ന് മണ്ഡലം കമ്മറ്റി സ്വീകരണം നല്കി. മണ്ഡലം പ്രസിഡന്റ് പി.ജയനിദാസന്‍, പീതാംബരന് പാലാട്ട്, ഗണേശന് പച്ചാട്ട്, എന്‍.ബാബുരാജന്, സി. വി. വിനോദ്കുമാര്‍, എം.പ്രഭീഷ്, വി.സി.നാഗന്, വി.വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: