പന്തളം: ശബരിമല തീര്‍ത്ഥാടകരെ വരവേല്‍ക്കുന്നതിനായി പന്തളം ഒരുങ്ങി. പന്തളം നഗരം ഒന്നാകെ നഗരസഭാ ശുചിത്വസേന മാലിന്യങ്ങള്‍ നീക്കം ചെയ്തു ശുചീകരിച്ച് ശുചിയാക്കി.
വിവിധ കേന്ദ്രങ്ങളില്‍ പോലീസുകാര്‍ സഹായ കേന്ദ്രങ്ങള്‍ തുറന്നു. അച്ചന്‍കോവിലാറില്‍ വലിയകോയിക്കല്‍ ക്ഷേത്ര സ്നാനഘട്ടത്തില്‍ തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെടാതിരിക്കാന്‍ കമ്പിവലയിട്ട് സുരക്ഷിതമാക്കി. വലിയകോയിക്കല്‍ ക്ഷേത്രത്തോടൊപ്പം മുട്ടാര്‍ ശ്രീഅയ്യപ്പക്ഷേത്രം, മണികണ്ഠനാല്‍ത്തറ, മണികണ്ഠനാല്ത്തറയ്ക്കു സമീപം അയ്യസേവാ സമാജം സേവനകേന്ദ്രം കരണ്ടയില്‍ ശ്രീഭദ്രാദേവീക്ഷേത്രം എന്നിവിടങ്ങില്‍ ചിറപ്പിനൊപ്പം അന്നദാനവും നടക്കും.
കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും തീര്‍ത്ഥാടകര്‍ക്കു വിരിവെക്കുവാനുള്ള സൗകര്യമൊരുങ്ങി. ഇവിടെയുള്ള ക്ഷേത്രക്കടവുകളില്‍ തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെടാതിരിക്കാന്‍ കയറുകെട്ടി സുരക്ഷയൊരുക്കി.
തിരുവാഭരണ മാളികയായ വലിയകോയിക്കല്‍ സ്രാമ്പിക്കല്‍ കൊട്ടാരവും തിരുവാഭരണ ദര്‍ശനത്തിനെത്തുന്ന ഭക്തരെ വരവേല്‍ക്കാനൊരുങ്ങി. ഇനി തിരുവാഭരണം ശബരിമലയ്ക്കു പുറപ്പെടുന്ന ജനുവരി 14 വരെ മകരവിളക്കിന് ശബരിമലയില്‍ അയ്യപ്പനണിയുന്ന തിരുവാഭരണങ്ങള്‍ പുലര്‍ച്ചെ മുതല്‍ രാത്രി വരെ ഭക്തര്‍ക്കു ദര്‍ശനം നടത്താം. വലിയകോയിക്കലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഭഗവാന്റെ ഇഷ്ടപ്രസാദമായ അപ്പവും അരവണയും മുടക്കമില്ലാതെ ലഭ്യമാക്കുന്നതിന് ദേവസ്വം ജീവനക്കാരും ഉറക്കംപോലും മറന്ന് അയ്യപ്പസേവയായി പ്രവര്‍ത്തിക്കുന്നതും ഇവിടെ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: