തിരുവനന്തപുരം: കേരള ഹിന്ദി പ്രചാരസഭയിലെ ജീവനക്കാര്‍ക്ക് തുല്യനീതിയും സംരക്ഷണവും ഉറപ്പാക്കി ജീവനക്കാരോട് കാണിക്കുന്ന വിവേചനപരമായ അവഗണന അവസാനിപ്പിക്കണമെന്ന് അഡ്വ ബാബു ദിവാകരന്‍. കേരള ഹിന്ദി പ്രചാരസഭ എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ് റ്റി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍. അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി അഡ്വ ബാബു ദിവാകരന്‍ (രക്ഷാധികാരി), ആര്‍.എം. പരമേശ്വരന്‍ (പ്രസിഡന്റ്), അഡ്വ. ആര്‍. അജയകുമാര്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), റ്റി. ഗോപകുമാര്‍ (വൈസ്പ്രസിഡന്റ്), എല്‍.എസ്. ബിന്ദു(സെക്രട്ടറി), എ. ബിനുകുമാര്‍ (ജോ. സെക്രട്ടറി), എസ്. അജിത (ട്രഷറര്‍) എന്നിവരെയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി കെ. മുരളീധരന്‍, എസ്. ശ്രീകുമാരി, എസ്. ഹര്‍ഷവര്‍ധിനി, എസ്. ശ്രീകുമാരന്‍നായര്‍, സനില്‍കുമാര്‍, എന്‍. ബിനു എന്നിവരെയും തെരഞ്ഞെടുത്തു.
















