കാട്ടാക്കട: ശിശുദിനാഘോഷത്തിന്റെ ഭാഗമായി കാട്ടാക്കട ഗവ എല്‍പി സ്‌കൂളില്‍ വായനയും വരയുമായി കുട്ടിക്കൂട്ടം. വായിച്ച പുസ്തകങ്ങളില്‍ നിന്നുള്ള വരികളും പഠിച്ച കഥകളും ആശയങ്ങളുമെല്ലാം അവര്‍ ക്യാന്‍വാസില്‍ പകര്‍ത്തി. വരയ്‌ക്കാനുള്ള കഴിവ് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഇതിനായി റോഡിന്റെ വശത്തായി വെള്ളബാനര്‍ വലിച്ചു കെട്ടി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ ചിത്രങ്ങള്‍ വരച്ചു. പൂവച്ചല്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് രാമചന്ദ്രന്‍, പിടിഎ പ്രസിഡന്റ് രവീന്ദ്രന്‍, സ്‌കൂള്‍ പ്രധാനഅധ്യാപിക, അധ്യാപകര്‍, രക്ഷിതാക്കള്‍ നാട്ടുകാര്‍ എന്നിവര്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ എത്തിയിരുന്നു.
















