അച്ചാറില്‍ വിവിധ രുചികള്‍ പരീക്ഷിക്കാം. അധികം സമയം ചിലവഴിക്കാതെ തന്നെ ഉണ്ടാക്കാനും എളുപ്പമാണ് അച്ചാറുകള്‍. ഏതെങ്കിലും ഒരുകൂട്ടം അച്ചാറെങ്കിലും അടുക്കളയില്‍ കരുതാത്തവരുമുണ്ടാകില്ല.
സ്വീറ്റ് കാരറ്റ് ഡേറ്റ്സ്
ആവശ്യമുള്ള സാധനങ്ങള്‍
കാരറ്റ് ചെറിയ കഷണങ്ങളാക്കിയത് – കാല് കിലോ
ഈന്തപ്പഴം കുരുകളഞ്ഞത് – കാല്
കിലോ
വറ്റല്‍ മുളക് – 50 ഗ്രാം
വിനാഗിരി – ഒന്നര കപ്പ്
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കാരറ്റ് ചെറിയ കഷണങ്ങളാക്കി മുറിച്ച് വെയ്ക്കുക.വറ്റല്‍ മുളകും,ഈന്തപ്പഴവും വിനാഗിരി ചേര്‍ത്ത് അരച്ച് വെക്കുക. ഒരു കുപ്പിയിലേക്ക് കാരറ്റ് കഷണങ്ങള്‍ ആദ്യം ചേര്‍ക്കുക. പിന്നീട് ഇതിലേക്ക് അരച്ച് വെച്ച വിനാഗിരി ഈന്തപ്പഴക്കൂട്ട് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കുപ്പി മൂടിവെച്ച് രണ്ട് ദിവസം കഴിഞ്ഞ് ഉപയോഗിക്കാം.
മിക്സഡ് അച്ചാര്‍
നെല്ലിക്ക- 10 എണ്ണം
വെളുത്തുള്ളി- 100 ഗ്രാം
ഈന്തപ്പഴം-50 ഗ്രാം
പിരിയന്‍ മുളകുപൊടി- മൂന്നു സ്പൂണ്‍
നല്ലെണ്ണ -മൂന്നു സ്പൂണ്‍
മഞ്ഞള്‍പൊടി- ചെറിയ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
ഉലുവപ്പൊടി- ഒരു നുള്ള്
വാളന്‍പുളി- നെല്ലിക്ക വലുപ്പത്തില്‍
കായപ്പൊടി-ചെറിയ സ്പൂണ്‍
ശര്‍ക്കര- ആവശ്യത്തിന്
നെല്ലിക്ക, വെള്ളത്തില്‍ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് മുക്കാല്‍ വേവ് ആകുമ്പോള്‍ കോരിയെടുക്കുക. ചീനച്ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ വെളുത്തുള്ളി വഴറ്റുക. രണ്ടു മിനിട്ടിനുശേഷം ഈന്തപ്പഴം കുരുകളഞ്ഞ് നീളത്തില്‍ അരിഞ്ഞ് ചേര്‍ക്കുക. അതിനോടൊപ്പം വേവിച്ചുവെച്ച നെല്ലിക്കയും ചേര്‍ത്ത് മൂന്നു മിനിട്ട് ഇളക്കുക. അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് ഇവ ചേര്‍ത്ത് പച്ച മണം മാറുന്നതുവരെ ഇളക്കുക. ഇതിലേക്ക് വാളന്‍പുളി പിഴിഞ്ഞതും നെല്ലിക്ക വേവിച്ച വെള്ളവും ചേര്‍ക്കുക. അല്പം ശര്‍ക്കര ചീകി ഇടുക. ഒരു ചെറിയ സ്പൂണ്‍ കായപ്പൊടിയും ചേര്‍ക്കുക. ഗ്രേവി ആവശ്യത്തിന് കുറുകിവരുമ്പോള്‍ ഒരു നുള്ള് ഉലുവാപ്പൊടി ചേര്‍ത്ത് വാങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: