പരപ്പനങ്ങാടി: നഗരസഭയിലെ 15-ാം ഡിവിഷനില്‍ കഴിഞ്ഞ മാര്‍ച്ചില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്ത അട്ടക്കുഴങ്ങര അങ്കണവാടിയിലേക്ക് വഴിയില്ലാത്തത് ദുരിതമാകുന്നു.
മുങ്ങാത്തംതറ പട്ടികജാതി കോളനി, അയ്യപ്പന്തറ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇതോടെ ബുദ്ധിമുട്ടിലായത്. വഴിയില്‍ കാടും ചെളിയും നിറഞ്ഞ് ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ഭീഷണിയിലാണ്. ഇതുമൂലം കുട്ടികളെ അങ്കണവാടിയില്‍ വിടാന്‍ രക്ഷിതാക്കളും മടിക്കുന്നു. അതുപോലെ അങ്കണവാടിയില്‍ കിണറില്ലാത്തതും വൈദ്യുതി ഇല്ലാത്തതും മറ്റൊരു പ്രയാസമാണ്.
വേണ്ടത്ര അടിസ്ഥാന സൗകര്യമൊരുക്കാതെ ഉദ്ഘാടനം ചെയ്തതില്‍ രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും അന്നുതന്നെ പ്രതിഷേധമുണ്ടായിരുന്നു. ഈ കാര്യങ്ങളെല്ലാം നിരത്തി പൊതുപ്രവര്‍ത്തകനായ യു.ഷാജി ജില്ലാ കളക്ടറുടെ തിരൂരങ്ങാടി താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടിയില്‍ നിവേദനം സമര്‍പ്പിച്ചിരുന്നു. ജനപ്രതിനിധികളുടെ ശ്രദ്ധയിലുപ്പെടുത്തിയിട്ടുണ്ട്.
നിലവിലുള്ള വഴി വെട്ടിതെളിച്ച് കോണ്‍ക്രീറ്റ് നടത്തി യാത്രാക്ലേശം പരിഹരിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: